"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കാൽലക്ഷം രൂപയിലധികം വിലവരുന്ന ചെമ്പുപാത്രങ്ങൾ മോഷ്ടിച്ചു ; മണലൂരിൽ ഭീതി പരത്തി നാടോടി സ്ത്രീകൾ

October 25, 2026
Share this post to
🌐 Select your Language: Current: മലയാളം

കാഞ്ഞാണി: കാൽലക്ഷം രൂപയിലധികം വിലവരുന്ന ചെമ്പുപാത്രങ്ങൾ ഉൾപ്പെടെ വീടുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച നാടോടി സ്ത്രീകളുടെ സംഘത്തെക്കുറിച്ച് നാട്ടുകാർക്ക് ആശങ്ക. പതിനഞ്ചോളം പേർ അടങ്ങുന്ന സംഘം മൂന്നും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി.

മണലൂർ കമ്പനിപ്പടി, ബാങ്ക് സെന്റർ മേഖലകളിലാണ് സംഘത്തിന്റെ സാന്നിധ്യം കൂടുതലായി ശ്രദ്ധയിൽപ്പെട്ടത്. മൂന്നുദിവസം മുൻപാണ് സംഘം പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വീട്ടിൽനിന്ന് കാൽലക്ഷം രൂപയിലധികം വിലവരുന്ന ചെമ്പുപാത്രങ്ങൾ മോഷണം പോയതായും പരാതിയുണ്ട്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വീടുകളുടെ പരിസരത്തേക്കും പറമ്പുകളിലേക്കും നിമിഷനേരം കൊണ്ട് കടന്നെത്തുന്ന സംഘം ലഭിക്കുന്ന സാധനങ്ങൾ എടുത്ത് വേഗത്തിൽ കടന്നുകളയുന്നതായാണ് ആരോപണം. സാധനങ്ങൾ സാരിക്കുള്ളിലും ഭാണ്ഡത്തിനുള്ളിലും ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നതെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം മണലൂർ ബാങ്ക് സെന്റർ പരിസരത്തെ തിണ്ടിയിൽ സന്തോഷിന്റെ വീട്ടിൽ സംഘം അതിക്രമിച്ചുകയറിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീടിന്റെ പിൻവശത്തെ ഷെഡ് തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ശ്രദ്ധയിൽപ്പെട്ടതോടെ സംഘത്തിലെ ചിലർ മതിൽ ചാടി രക്ഷപ്പെട്ടതായും മറ്റുള്ളവർ വസ്ത്രം ഉയർത്തിക്കാട്ടി അസഭ്യം വിളിച്ചതായും വീട്ടുകാർ പറയുന്നു.

സമീപത്തെ നിരവധി വീടുകളിൽനിന്നും സംഘം സാധനങ്ങൾ മോഷ്ടിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. സംഭവങ്ങൾ തുടർക്കഥയായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സംഘത്തെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Get more updates from Pudukad News on Google