"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

വാടാനപ്പിള്ളിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നും മോഷണം മുതൽ വിറ്റതിലൂടെ ലഭിച്ച 170500/- (ഒരു ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്) രൂപയും കണ്ടെടുത്തു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തളിക്കുളം തമ്പാൻകടവ് വലിയകത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ മാധവി (78) ആണ് കവർച്ചയ്ക്കിരയായത്. മുൻപ് മരം മുറിക്കുന്നതിനായി പരാതിക്കാരിയുടെ വീട്ടിലെത്തിയ പരിചയം മുതലെടുത്താണ് പ്രതി കവർച്ച നടത്തിയത്.

Get more updates from Pudukad News on Google