"> Skip to content
Sample Header Banner
November 2, 2026
⌕

ഗുരുവായൂർ സത്യാഗ്രഹ സ്തൂപം ചരിത്ര മണ്ഡപ മാക്കും.ദേവസ്വം ചെയർമാൻ.

November 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ 95 -ാം വാര്‍ഷിക സ്മരണ പുതുക്കാന്‍ ഗുരുവായൂരിലെ വിവിധ മേഖലകളിലുളളവര്‍ ഒത്തുകൂടി. ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂരിലെ സത്യാഗ്രഹ സ്മാരക സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു തുടക്കം. ദേവസ്വം ചെയര്‍മാന്‍ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

സത്യാഗ്രഹ സ്തൂപം ചരിത്ര മണ്ഡപമാക്കി ഉയര്‍ത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സമിതി ചെയര്‍മാന്‍ സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു.എന്‍.കെ അക്ബര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദനും മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശനും മുഖ്യാതിഥികളായി.

നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ജ്യോതിരാജ്, ശോഭ ഹരിനാരായണന്‍, ടി.ടി ശിവദാസന്‍, അരവിന്ദന്‍ പല്ലത്ത്, സേതു തിരുവെങ്കിടം, പി.എസ് പ്രേമാനന്ദന്‍, ബിന്ദു നാരായണന്‍, ഐ.പി രാമചന്ദ്രന്‍, ആര്‍. രവികുമാര്‍, കെ.പി.ഉദയന്‍, ടി.എന്‍ മുരളി, സജീവന്‍ നമ്പിയത്ത്, ബാലന്‍ വാറണാട്ട്, രവി ചങ്കത്ത്, ആര്‍. ജയകുമാര്‍, വി.പി ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,

സുവര്‍ണ ജനു, എം. നളിന്‍ ബാബു, മണലൂര്‍ ഗോപിനാഥ്, ബാബു ഗുരുവായൂര്‍, ജവഹര്‍ കണ്ടാണശ്ശേരി, മുരളി പുറനാട്ടുകര, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും മറ്റ് വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചു

Get more updates from Pudukad News on Google