എൻ.എസ്.എസ്. താലൂക്ക് യൂണിയൻ

പതാക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : എൻ.എസ്.എസ്സിന്റെ 112-ാമത് പതാകദിനം മുകുന്ദപുരം താലൂക്ക് യൂണിയനിൽ ആചരിച്ചു. ശ്രീ സംഗമേശ്വര എൻ.എസ്.എസ്. ഹാൾ അങ്കണത്തിൽ യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി പതാക ഉയർത്തി. പ്രസിഡൻ്റ് ചൊല്ലിക്കൊടുത്ത എൻ.എസ്.എസ്. പ്രതിജ്ഞ സന്നിഹിതരായിരുന്നവർ ഏറ്റുചൊല്ലി.
യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ, യൂണിയൻ ഭരണസമിതി അംഗങ്ങളായ പി. ആർ. അജിത്കുമാർ, രമ വിജയൻ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ബിന്ദു ജി.മേനോൻ, ചന്ദ്രമതി സുരേഷ്, എ.ജി. രാജേഷ്, നന്ദൻ പറമ്പത്ത്, സോമൻ മുത്രത്തിക്കര, കെ.ബി. ശ്രീധരൻ, രവി കണ്ണൂർ, വിജയൻ ചിറ്റേത്ത്, എ.ജി. മണികണ്ഠൻ, പ്രതിനിധി സഭാംഗങ്ങളായ എസ്. ഹരീഷ് കുമാർ, കെ.എ. സുരേന്ദ്രൻ, ഡി.പി. നായർ, ഉണ്ണികൃഷ്ണ മേനോൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.പി. ശശിധര മേനോൻ, കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളായ സ്മിത ജയകുമാർ, രമ ശിവൻ, ശ്രീദേവി മേനോൻ, രാജി അനീഷ്, മായ നന്ദകുമാർ, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ഭാരവാഹികളായ അമ്പിളി എസ്. കുമാർ, എസ്. ശ്രീവിദ്യ, വിജി അപ്പു, അംബിക കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതവും അഡീഷണൽ എൻ. എസ്.എസ്. ഇൻസ്പെക്ടർ കെ.ബി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
താലൂക്ക് യൂണിയൻ്റെ കീഴിലുള്ള വിവിധ കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു.





