"> Skip to content
Sample Header Banner
November 3, 2026
⌕

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് | Kerala weather update

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 2, 3, 6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് (Kerala weather update). നവംബർ 2 മുതൽ 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘മുറസു’ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ ചുഴലിക്കാറ്റ് ഇന്ന് രാത്രി 11.30നും നാളെ പുലർച്ചെ നാലിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി കരതൊടാനാണ് സാധ്യത.

കരയിൽ പ്രവേശിക്കുന്ന സമയത്ത് മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിലും പരമാവധി 120 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കും.

ഇതിന്റെ സ്വാധീനമായി തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.

Story Summary:
The Kerala Meteorological Department has forecast isolated heavy rainfall on November 2, 3 and 6, with thunderstorms and winds of 30–40 kmph possible from November 2 to 6. Yellow alerts have been issued for seven districts today and five districts tomorrow. Cyclone ‘Murasu’ is also expected to cross the south Andhra Pradesh coast with wind speeds of 100–110 kmph, gusting up to 120 kmph.

Get more updates from Pudukad News on Google