ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; തൃശൂർ രാഗം തിയറ്ററിലും ഇ.ഡി റെയ്ഡ്

🌐 Select your Language:
Current: മലയാളം
അടുത്തിടെ ബിഎൽഎം ഏറ്റെടുത്ത ജോർജേട്ടൻസ് രാഗം തിയറ്ററിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള തിയറ്റർ പണയപ്പെടുത്തി കോടികൾ സമാഹരിച്ചെന്നും ഈ തുക സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയില്ലെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സാധാരണക്കാരിൽനിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പ് 5,000 കോടി കടക്കുമെന്നാണ് പരാതിക്കാരുടെ ആരോപണം.
ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇ.ഡിയുടെ പരിശോധന.
തൃശൂരിലെ പ്രമുഖ തിയറ്ററിലേക്കും അന്വേഷണം എത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്!
Get more updates from Pudukad News on Google




