സെന്റ് മേരീസ് കോളേജിൽ മെഗാ തൊഴിൽ മേള ‘നിയുക്തി-2026’ നവംബർ 7-ന്

🌐 Select your Language:
Current: മലയാളം
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും തൃശ്ശൂർ സെന്റ് മേരീസ് കോളേജും (ഓട്ടോണോമസ്) സംയുക്തമായി മെഗാ തൊഴിൽ മേള ‘നിയുക്തി-2026’ സംഘടിപ്പിക്കുന്നു. നവംബർ ഏഴിന് തൃശ്ശൂർ സെന്റ് മേരീസ് കോളേജ് ക്യാമ്പസ്സിലാണ് തൊഴിൽ മേള നടത്തുന്നത്. 25-ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിലൂടെ വിവിധ മേഖലകളിലായി 500-ലധികം തൊഴിലവസരങ്ങളാണ് ഉള്ളത് രാജൻ ജെ. പല്ലൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ അധ്യക്ഷത വഹിക്കും.
താത്പര്യമുള്ളവർ ഏഴിന് രാവിലെ ഒമ്പതിന് കുറഞ്ഞത് അഞ്ച് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി സെന്റ് മേരീസ് കോളേജ് ക്യാമ്പസ്സിൽ എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി മേളയിൽ പങ്കെടുക്കാം.
Get more updates from Pudukad News on Google




