"> Skip to content
November 5, 2026
⌕

16-മത് തൃശ്ശൂർ ജില്ലാ സ്‌കൂൾ ശാസ്ത്രോൽസവത്തിനും കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവലിനും ഇരിങ്ങാലക്കുടയിൽ തുടക്കമായി

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : 16 – മത് തൃശ്ശൂർ ജില്ലാ സ്കൂൾ ശാസ്ത്രോൽസവത്തിനും കേരള സ്കൂൾ സ്‌കിൽ ഫെസ്റ്റിവലിനും ഇരിങ്ങാലക്കുടയിൽ തുടക്കമായി. പ്രധാന വേദിയായ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ ശാസ്ത്രോൽസവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രവീൺസ് ഞാറ്റുവെട്ടി, ടി എ പോൾ , കൗൺസിലർമാരായ പി വി ശിവകുമാർ, ഡെലി സിജു യോഹന്നാൻ , ഹയർ സെക്കൻഡറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ , വിഎച്ച്എസ്ഇ അസി ഡയറക്ടർ റഹീന കെ എ , ഡയറ്റ് പ്രിൻസിപ്പാൾ ശ്രീജ ഡി , എ ഇ ഒ എം എസ് രാജീവ്, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ കെ എ വർഗ്ഗീസ് , ഫാ ലാസ്സർ കുറ്റിക്കാടൻ , മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം കെ മുരളി തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷൈല ടി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സജി പോൾസൺ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി പട്ടണത്തിലെ അഞ്ച് സ്കൂളുകളിലായി പങ്കെടുക്കുന്ന ശാസ്ത്രോൽസവത്തിലും സ്‌കിൽ ഫെസ്റ്റിവലിലും പങ്കെടുക്കുന്നത്.

Get more updates from Pudukad News on Google