ഠാണാ- ചന്തക്കുന്ന് റോഡിൽ അശാസ്ത്രീയമായി ഡിവൈഡർ സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും രംഗത്ത്

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡിൽ അശാസ്ത്രീയമായി ഡിവൈഡർ സ്ഥാപിക്കാനുള്ള നീക്കത്തിൽ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുടയുടെ ഹൃദയഭൂമിയായ ഠാണാവിനെ വെട്ടിമുറിച്ചുകൊണ്ട് ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാകുന്ന വിധത്തിൽ നടത്തുന്ന ഈ നീക്കത്തിനെതിരെ വ്യാപാരികൾ കളക്ടർക്ക് നിവേദനം നൽകി.
പ്രതിഷേധ പ്രകടനവും ധർണയും വ്യാപാരി വ്യവസായി ഏകോപനസമിതി
പ്രസിഡന്റ് ഷാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.
സീനിയർ വൈസ് പ്രസിഡന്റ് ടി.വി. ആന്റോ മുഖ്യപ്രഭാഷണം നടത്തി.
ആക്ഷൻ കൗൺസിൽ കൺവീനർ ബിജു അക്കരക്കാരൻ, കെ.കെ. കൃഷ്ണാനന്ദ ബാബു എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ഷൈജോ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി. നോബിൾ നന്ദിയും പറഞ്ഞു.
ലിഷോൺ ജോസ്, ഡീൻ ഷഹീദ്, ഫ്രാൻസൻ മൈക്കിൾ, വനിതാവിങ് പ്രസിഡന്റ് ജോഫി ബിജു, ഷേർളി ആൻസൺ എന്നിവർ നേതൃത്വം നൽകി.
Get more updates from Pudukad News on Google











