"> Skip to content
November 5, 2026
⌕

18ആം വയസിൽ സ്വർണ്ണത്തിനായി സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങി. 1995ൽ നടന്ന കൊലപാതക കേസിൽ 30 വർഷത്തിന് ശേഷം പ്രതി പിടിയിൽ..

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

1995 ൽ തൃശൂർ ടൗണിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു മാർത്ത കൊലക്കേസ്സ്. ചെറുപ്പക്കാരയ രണ്ട് യുവാക്കൾ സ്വർണ്ണം അപഹാരിക്കുന്നതിനായി നടത്തിയ അതി ക്രൂരമായ കൊലപാതകത്തിൽ ചാലക്കുടി സ്വദേശി പ്രസാദ് (19),ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാർ (18)എന്നിവരായിരുന്നു പ്രതികൾ, അന്ന് പിടിയിലായ പ്രതികളിൽ കൃഷ്ണകുമാർ ഉടനെ ജാമ്യത്തിലറങ്ങി ഒളിവിൽ പോകുകയായിരുന്നു. 30 വർഷത്തോളമായി കോടതി ഇയാൾക്ക് ലോങ്ങ്‌ പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട്. പോലീസ് കാലങ്ങളായി കൃഷ്ണകുമാറിനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാളുടെ യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. കോടതിയിൽ ട്രയൽ ആരംഭിച്ചെങ്കിലും കൃഷ്ണകുമാറിനെ ഹാജരാക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

ബഹു :തൃശൂർ മേഖല DIG യുടെ നിർദ്ദേശപ്രകാരം, തൃശൂർ city പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ ACP രാജേഷ് TR ന്റെയും, ഈസ്റ്റ്‌ CI നന്ദകുമാറിന്റെയും നേതൃത്വത്തിൽ, 2022 മുതൽ ഈ കേസ്സ് നോക്കിയിരുന്ന പോലീസുകാരെയും ചേർത്ത് ഒരു സ്പെഷ്യൽ ടീമിനെ WEST SI ആദർശിന്റെ നേതൃത്വത്തിൽ പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരുൾപ്പടെ ഉള്ള ഒരു ടീമിനെ രൂപീകരിക്കുകയായിരുന്നു.തുടരന്വേഷണത്തിൽ ഇയാൾ പേരിലും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്തി UP മീരറ്റിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി അറിവ് കിട്ടിയതിനെ തുടർന്ന് ടീം മീരറ്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ 15കൊല്ലം മുന്ന് മീരറ്റിൽ വെച്ച് കൊല്ലം കാരിയായ യുവതിയെ വിവാഹം കഴിച്ച് നാട്ടിലേക്ക് പോയതായി അറിയുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലം കുണ്ടറയിൽ 15 കൊല്ലമായി വിവാഹം കഴിച്ചു കുട്ടികളുമായി വ്യാജ മേൽവിലാസത്തിൽ വെൽഡിങ് ജോലിയിൽ ഏർപ്പെട്ടു കഴിഞ്ഞു വരുകയാണെന്നും അറിഞ്ഞു. ഇതിനെ തുടർന്ന് UP യിൽ നിന്ന് പോലീസ് ടീം കൊല്ലത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. കൊല്ലത്തു വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇയാളെ പോലീസ് തന്ത്രപൂർവം പിടികൂടുകയായിരുന്നു. 2025 ഒക്ടോബറിലും പോലീസ് ഇയാളെ തേടി മീററ്റിൽ പോയിരുന്നു.

Get more updates from Pudukad News on Google