"> Skip to content
November 5, 2026
⌕

ഗാർഹിക പീഡനത്തിനെതിരെ ഇനി ശബ്ദമുയരും; സ്പീക്ക് അപ് പദ്ധതിയ്ക്ക് ജില്ലാതലത്തിൽ തുടക്കമായി

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ഗാർഹിക പീഡനങ്ങൾക്കെതിരെ കേരള ആഭ്യന്തരവകുപ്പും കേരളപോലീസും സംയുക്തമായി ആവിഷ്കരിക്കുന്ന സ്പീക്ക് അപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് നിർവ്വഹിച്ചു.ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ, അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷ്, അസിസ്റ്റൻറ് കമ്മീഷണർ (നാർക്കോട്ടിക് സെൽ) പി.ഷിബു, അസിസ്റ്റൻറ് കമ്മീഷണർ പി.ആർ. ബിജോയ് ( സ്പെഷ്യൽ ബ്രാഞ്ച്) തൃശൂർ ജില്ല വുമൺ ആൻറ് ചൈൽഡ് ഡെവലപ്പ്മെൻറ് ഓഫീസർ മീര, വുമൺ സെൽ സബ് ഇൻസ്പെക്ടർ ഉണ്ണിമായ എന്നിവർ പങ്കെടുത്തു അഡ്വക്കേറ്റ് റീന ജോൺ ഡൊമസ്റ്റിക് വയലൻസിനെകുറിച്ചും, അഡ്വക്കേറ്റ് എ എം സിമ്മി, പോഷ് ആക്ടിനെകുറിച്ചും ക്ലാസ് എടുത്തു.

“സഹനം നിറുത്താം.. ശബ്ദം ഉയർത്താം “എന്ന സന്ദേശവുമായി ഗാർഹികപീഡനത്തിനെതിരെയാണ് സ്പീക്ക് അപ് എന്ന പദ്ധതി ഓരോ കുടുംബത്തിലേക്കും ലക്ഷ്യം വയ്ക്കുന്നത്. ഭയം മൂലം പുറത്ത് പറയാതിരിക്കുന്ന കേസുകൾ കണ്ടെത്തി പോലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലെത്തി അതിജീവിതകളെ കാണുകയും അതിജീവിതകൾക്ക് സുരക്ഷിതമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുകയും അവർക്ക് സുരക്ഷയും പിൻതുണയും ലഭ്യമാക്കുകയും ചെയ്യും. ഇതിൻെറ ഭാഗമായുള്ള കൗൺസിലിങ്ങ്, സുരക്ഷിത താമസ സൗകര്യം, അതിജീവന മാർഗ്ഗങ്ങൾ എന്നിവയും ലഭ്യമാക്കും. സ്പീക്ക് അപ് ഹെൽപ്പ് ലൈൻ നമ്പരായ 1091 എന്ന നമ്പരിലേക്ക് വിളിച്ച് സ്പീക്ക് അപ് സഹായം ലഭ്യമാക്കാം.

Get more updates from Pudukad News on Google