"> Skip to content
November 5, 2026
⌕

രണ്ടാം സുകുമാരക്കുറുപ്പായി നിഴല്‍ജീവിതം; 30 വര്‍ഷത്തെ ഒളിജീവിതത്തിന് ഒടുവില്‍ അറസ്റ്റ്; മാര്‍ത്ത വധക്കേസ് പ്രതി പിടിയില്‍

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

തൃശൂരിൽ വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതി 30 വർഷത്തെ അതിവിദഗ്ധ ഒളിജീവിതത്തിനു ശേഷം പിടിയില്‍.1995-ലെ മാർത്ത വധക്കേസിലെ പ്രതിയും പൊലീസ് രേഖകളിലെ ‘രണ്ടാം സുകുമാരക്കുറുപ്പായി’ നിഴല്‍ജീവിതം നയിക്കുകയും ചെയ്ത ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.

തനിച്ചു താമസിച്ചിരുന്ന തൃശൂർ കിഴക്കേക്കോട്ട സ്വദേശിനി മാർത്തയെ (65) ആറു പവൻ സ്വർണത്തിനു വേണ്ടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 1995-ല്‍ നടന്ന സംഭവത്തില്‍ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും ആയിരുന്നു പ്രതികള്‍. ഇരുവർക്കും അന്ന് 18 വയസ്സായിരുന്നു പ്രായം.

30 വർഷത്തോളമായി കോടതി ലോങ് വാറന്റ് പുറപ്പെടുവിച്ച പ്രതി, 15 വർഷം ഉത്തർപ്രദേശിലെ മീററ്റില്‍ താമസിച്ച ശേഷം കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ച്‌ കുടുംബസമേതം വ്യാജ വിലാസത്തില്‍ ജീവിക്കുകയായിരുന്നു. പേരുമാറ്റി മീററ്റിലേക്കു മുങ്ങിയെന്ന നിർണായക ലീഡില്‍ നിന്നാണ് പൊലീസിന് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. വ്യാജവിലാസത്തില്‍ കുണ്ടറയില്‍ വെല്‍ഡറായി ജോലി ചെയ്തുവരികയായിരുന്ന കൃഷ്ണകുമാറിനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

Get more updates from Pudukad News on Google