ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിന് 10ന് തിരശീല ഉയരും

Current: മലയാളം
ഗുരുവായൂർ :ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .നവംബർ 10,11,12,13 തിയതികളിലായി തൈക്കാട് വി.ആർ അപ്പുമാസ്റ്റർ ഹയർ സെക്കണ്ടറി സ്കൂളിലും ബ്രഹ്മകുളം സെന്റ് തെരേസാസ് ഹൈ സ്കൂളിലുമായി 7 പ്രധാന വേദികളിലും 11 മറ്റ് വേദികളിലുമായി മത്സരം അരങ്ങേറുന്നത്
നവംബർ 10,ചൊവ്വ രാവിലെ 9-ന് ചാവക്കാട് വിദ്യാഭ്യാസ ഓഫീസർ വി.ബി സിന്ധു പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും.കാലത്ത് 9.30-ന് ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം തൈക്കാട് വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയലിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മണലൂർ എം.എൽ.എ പ്രൊഫ. സി രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്യും.ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയാകും.സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ മുഖ്യാതിഥി ആകും.
നവംബർ 13 വെള്ളിയാഴ്ച കലോത്സവം സമാപിക്കും.വൈകീട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്യും.ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയാകുന്ന ചടങ്ങിൽ സംഗീത സംവിധായകൻ മോഹൻ സിത്താര സമ്മാന വിതരണം നിർവ്വഹിക്കും.മേളയിൽ 93 സ്കൂളുകളിൽ നിന്നായി 311 മത്സര ഇനങ്ങളിൽ അഞ്ച് ദിവസങ്ങളിലായി ഏഴായിരത്തിഅഞ്ഞൂറോളം വിദ്യാർഥികൾ പങ്കാളികളാകും.കലോത്സവം ജനറൽ വിഭാഗത്തിൽ ഏഴ് പ്രധാന വേദികളും അറബി സംസ്കൃതം കലോത്സവങ്ങളിൽ രണ്ട് വീതവും അതിന് പുറമെ രചനാ മത്സരങ്ങൾക്ക് ക്ലാസ് റൂമുകളിൽ ഏഴ് വേദികളുമായി ആകെ പതിനെട്ട് വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്.
വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സനെ കൂടാതെ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്,പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ വി .അനൂപ്, കൗൺസിലർമാരായ എം.വി ബിജു,ജോയ് ചെറിയാൻ ,കുന്നിക്കൽ റഷീദ്,ഷാനി റെജി എന്നിവരും എ.ഇ.ഒ വി.ബി സിന്ധു ജനറൽ കൺവീനർ ജിതമോൾ പി പുല്ലേലി,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റോസിലിൻഡ് മാത്യു ,വി.ആർ.എ.എം.എം എച്ച്.എസ്.എസ് സ്കൂൾ മാനേജർ വി.ബി ഹീരാലാൽ,ജോയിന്റ് കൺവീനർമാരായ സിസ്റ്റർ ഡെയ്സ് മരിയ,ചിത്ര ആർ നായർ അധ്യാപക കൂട്ടായ്മ കൺവീനർ ഇ.എം നജീബ് ,ഹൈസ്കൂൾ എച്ച്.എം ഫോറം കൺവീനർ എം.കെ സൈമൺ ,വിവിധ കലോത്സവ കമ്മിറ്റി ചെയർമാൻമാർ കൺവീനർമാർ, മാധ്യമ പ്രവർത്തകർ പിടിഎ,ഒഎസ്എ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.











