Skip to content
November 10, 2026
⌕

വയോജനങ്ങൾക്ക് കരുതലായി തോളൂർ ഗ്രാമപഞ്ചായത്ത്; 137 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു

November 10, 2026
Share this post to

തോളൂർ: വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി തോളൂർ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘വയോജനങ്ങൾക്ക് ഒരു കട്ടിൽ’ പദ്ധതിയുടെ ഭാഗമായി 137 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു.

തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വയോജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമജീവിതം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കിയത്.

ജില്ലാ പഞ്ചായത്ത് മെമ്പർ ലീല രാമകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസൻ യു. പുത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.പി. സരോജിനി, പ്രിയ സുനിൽ, ലിസ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. സി.ടി. ജെയിംസ് മാസ്റ്റർ, ജനപ്രതിനിധികളായ ഡേവിസ് വടക്കൻ, ജിഷ്ണുദേവ് കെ.എസ്., അനില ബിജു, വിമിത രതീഷ്, ഇ.പി. ജോയ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ രതി ആർ. മേനോൻ എന്നിവർ സംസാരിച്ചു.

Get more updates from Pudukad News on Google