Skip to content
November 14, 2026
⌕

ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത്അക്ഷരോന്നതി 2.0 ലിഖിതോല്‍സവം സംഘടിപ്പിച്ചു.

November 13, 2026
Share this post to

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത്അക്ഷരോന്നതി 2.0 ലിഖിതോല്‍സവം സംഘടിപ്പിച്ചു. നന്തിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 8,9,ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി ശങ്കരനാരായണന്‍ഉദ്ഘാടനം ചെയ്തു.ആര്‍.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രഞ്ജിനി.കെ അക്ഷരോന്നതി 2.0 പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഡി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ, കെ.രാജേഷ്, കെ.എ സുരേഷ് ബാബു, കെ.യു വിജയന്‍, മണി സജയന്‍, ബിന്ദുവര്‍ക്കി നന്തിക്കര ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് രാധിക ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.മുകുന്ദപുരം താലൂക്ക് ലൈബ്രറി പ്രസിഡന്റും സാഹിത്യകാരനുമായ രാജന്‍ നെല്ലായി വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നയിച്ചു. പ്രശസ്ത സാഹിത്യ കാരന്മാരെ പരിചയപ്പെടുത്തിയും അവരുടെ ശ്രദ്ധേയമായ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തു. ഓരോ എഴുത്തുകാരും അവരുടെ കഥയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശവും കൃതികളിലെ ആഖ്യാന ശൈലിയും കുട്ടികള്‍ വിലയിരുത്തി. അതിനുശേഷംസാഹിത്യ ക്വിസ്മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ശങ്കരനാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നന്തിക്കര ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് രാധിക, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Get more updates from Pudukad News on Google