ലൂർദ്ദ് പള്ളിയിൽ വിസ്മയമായി കുരുത്തോല രൂപങ്ങൾ; കുരുത്തോലയിൽ വിരിയുന്നത് അത്ഭുതക്കാഴ്ചകൾ!

തെങ്ങിൻ്റെ ഇളം കുരുത്തോലകൾക്ക് ഇത്ര മനോഹരമായ രൂപങ്ങൾ നൽകാനാകുമോ? തൃശൂർ പുത്തൻചിറ സ്വദേശി കുരുത്തോല സുബ്രഹ്മണ്യന്റെ കരവിരുതിൽ വിരിഞ്ഞ കലാസൃഷ്ടികളാണ് ലൂർദ്ദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ സന്ദർശകരുടെ ശ്രദ്ധ കവരുന്നത്.
മരിയൻ തിരുനാളിനോടനുബന്ധിച്ച് ലെജിയൻ ഓഫ് മേരി സംഘടിപ്പിക്കുന്ന മരിയൻ എക്സ്പോയിൽ പ്രകൃതിദത്ത കുരുത്തോലകൾ കൊണ്ട് ഒരുക്കിയ ഫ്രാൻസിസ്കൻ ജപമാല ഇൻസ്റ്റലേഷൻ ഏറെ സവിശേഷമാണ്.
കലയും വിശ്വാസവും ഭക്തിയും ഒത്തുചേരുന്ന ഈ വേറിട്ട കാഴ്ച നവംബർ 15 വരെ ആസ്വദിക്കാം.
Get more updates from Pudukad News on Google




