കാട്ടൂർ- കരുവന്നൂർ പാതയിലെ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: പ്രതിഷേധ പ്രകടനം നടത്തി യുവമോർച്ച

ഇരിങ്ങാലക്കുട : കാട്ടൂരിന്റെ ഹൃദയഭാഗത്തെയും പരിസര പ്രദേശങ്ങളിലെയും തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ തിരിഞ്ഞു നോക്കാത്ത എംഎൽഎയുടെയും പഞ്ചായത്ത് അധികൃതരുടെയുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കാട്ടൂർ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണിമായ അധ്യക്ഷത വഹിച്ചു.
ബിജെപി സൗത്ത് ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
അധികാരികൾക്ക് റോഡുകളിലെ കുഴിയും കൺമുമ്പിൽ നടക്കുന്ന അപകടങ്ങളും കാണാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങളുടെ ദുരിതം അധികാരികൾക്ക് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യുവമോർച്ചയും ബിജെപിയും ഏറ്റെടുക്കുമെന്ന് അഖിലാഷ് പറഞ്ഞു.
യുവമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകാശ് സ്വാഗതം പറഞ്ഞു.
ബിജെപി കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രകാശ്, ജനറൽ സെക്രട്ടറി ജയൻ പണിക്കശ്ശേരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുഖിൻ പടിയൂർ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ്, മിഥുൻ, ന്യൂനപക്ഷ മോർച്ച വിൻസെന്റ് ചിറ്റിലപ്പിള്ളി, കാട്ടൂർ സഹപ്രഭാരി സെബാസ്റ്റ്യൻ, മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.




