മുകുന്ദപുരം സർക്കിളിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ചാലക്കുടി – മുകുന്ദപുരം താലൂക്കുകളിലെ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികൾക്ക് തുടക്കമായി.
ആഘോഷങ്ങളുടെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം വി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി.
ചടങ്ങിൽ ഭരണസമിതി അംഗം പി.എസ്. വിശ്വംഭരൻ സ്വാഗതം ആശംസിച്ചു.
ഭരണസമിതി അംഗം ജോസഫ് ചാക്കോ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മറ്റ് ഭരണസമിതി അംഗങ്ങൾ, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.
Get more updates from Pudukad News on Google




