വനിതാ ശാക്തീകരണം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹേലി ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
മുരിയാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ സ്വാഗതം ആശംസിച്ചു.
എക്സൈസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്പശാലയിൽ ‘ലഹരിയും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.കെ. സന്തോഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ, ബിന്ദു വർക്കി, കെ. രാജേഷ്, കെ.യു. വിജയൻ, അംബുജ രാജൻ, പ്രസീന സജയൻ, രജനി നന്ദകുമാർ, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ചർ, വി.ആർ. ഷൈജു, ടി.കെ. ശശി, സുരേഷ്, കെ.കെ. ബാബു, സിഡിപിഒ എൻ.കെ. സിനി, ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദുലക്ഷ്മി, മുരിയാട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ മിനി സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു




