Skip to content
November 17, 2026
⌕

അനധികൃത വെടിക്കെട്ട് – മൂന്നു പേർ അറസ്റ്റിൽ

November 16, 2026
Share this post to

കാച്ചേരി മഡോണ നഗർ സെൻറ് മേരീസ് പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് അനധികൃതമായ വെടിക്കെട്ടു നടത്തിയ സംഭവത്തിൽ
നടത്തറ സ്വദേശിയായ ചെവ്വൂക്കാരൻ വീട്ടിൽ വിനു സി. ലാസർ (51), ഒല്ലൂക്കര നെല്ലിക്കുന്ന് സ്വദേശിയായ എറവേലിൻ വീട്ടിൽ ടിജോ തോമസ്സ് (44), നടത്തറ കാച്ചേരി സ്വദേശിയായ തെക്കേക്കരവീട്ടിൽ രാജു (63) എന്നിവരെയാണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതോളം പേർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാച്ചേരി മഡോണ നഗർ St. മേരീസ് പള്ളിയുടെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് St. മേരീസ് ITC കോമ്പൗണ്ടിൽ നിയമാനുസൃതമായ അനുമതി ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായും അപകടകരമായും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പ്രതികൾ വെടിക്കെട്ട് നടത്തുകയായിരുന്നു. ഇക്കാര്യത്തിന് ഒല്ലൂർ പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുയും ചെയ്തു. അന്വേഷണത്തിൽ സംഭവത്തിൽ
പള്ളി കമ്മറ്റി ഭാരവാഹികളും നടത്തിപ്പുകാരുമായ മൂന്നുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Get more updates from Pudukad News on Google