നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃപ്രയാറിൽ ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ

തൃപ്രയാർ : ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ യുള്ള നാട്ടിക ടോൾ പിരിവ് നിർത്തി വെക്കുക, പ്രദേശവാസികളായ വാഹന ഉടമകൾക്ക് ടോൾ സൗജന്യമാക്കുക, പാലങ്ങളും സർവ്വീസ് റോഡുകളും ഉടൻ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ തൃപ്രയാറിൽ പ്രതിഷേധ ധർണ്ണയിൽ ആയിരത്തോളം പേർ അണിനിരന്നു. തൃപ്രയാർ ബസ് സ്റ്റൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ പ്രകടനമായെത്തി ധർണ്ണക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം കെ പി സന്ദീപ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, കെ കെ വത്സരാജ് എംഎൽഎ,ഗീത ഗോപി എം എൽ എ ,സി പി ഐ എം ഏരിയ സെകട്ടറി എം എ ഹാരിസ് ബാബു, എ എസ് ദിനകരൻ,പി ആർ വർഗ്ഗീസ്, അഡ്വ.വി കെ ജ്യോതിപ്രകാശ്, കെ എ വിശ്വംഭരൻ, പി എം അഹമ്മദ്,കെ ആർ സീത, ടി എസ് മധുസൂദനൻ, സി എൽ ജോയ്, യു കെ ഗോപാലൻ, ഷീന പറയങ്ങാട്ടിൽ, ടി പി രഘുനാഥ്, കെ എം കിഷോർ കുമാർ, പി കെ രാജേശ്വരൻ, വി ആർ മനോജ്, ഗുരുവായൂർ മുൻസിപ്പൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ജില്ല പഞ്ചായത്ത് മെമ്പർമാരായ കെ എസ് ജയ , അമൽ ടി പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി കെ രമേഷ് ബാബു, ജ്യോതിലക്ഷ്മി വസന്തൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജൻ, ബൈന പ്രദിപ്, മിനി ഷാജി, പി കെ മോഹനൻ,സുമതി സുന്ദരൻ, ഹണി പീതാംബരൻ, എൻ എ പീതാംബരൻ, രമ പ്രകാശൻ, ഐ എൻ സുധീഷ്, സേവ്യർ പുലിക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.




