തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ, 29.48 കോടിക്ക് കരാർ ഒപ്പിട്ടു.

തൃപ്രയാർ: ചേർപ്പ് – തൃപ്രയാർ റോഡിൽ കനോലി കനാലിന് കുറുകെ നിർമിക്കുന്ന പുതിയ തൃപ്രയാർ പാലത്തിന്റെ നിർമാണ കരാർ ഒപ്പുവെച്ചു. 29.48 കോടി രൂപയു ടെ പുതുക്കിയ സാമ്പത്തികാനു മതി ലഭിച്ച പദ്ധതിക്കായി കുറ ഞ്ഞ നിരക്ക് കോട്ട് ചെയ്ത എ. ആർ.എസ്. ജാസ്മിൻ കൺസ്ട്ര ക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഒക്ടോബർ ആറിന് കരാർ വെക്കു കയും ചെയ്തു.
നാട്ടിക നിയോജക മണ്ഡല ത്തിലെ പ്രധാന പദ്ധതിയായ തൃപ്രയാർ പാലം കിഫ്ബി 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. 2016 ഒക്ടോബർ 31ന് 30 കോടി രൂപയുടെ ഭരണാനുമതിയും 2018 നവംബർ ഒമ്പതിന് 28.423 കോടി രൂപയു ടെ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നു. എന്നാൽ, തീരദേശ പരിപാലന അതോറിറ്റിയുടെ അ നുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ ആദ്യം ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സി.ആർ.സെഡ് ക്ലിയറൻസ് ലഭിച്ചതോടെ 29.48 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമ
തി നേടി റീ-ടെൻഡർ ചെയ്താണ് കരാർ ഉറപ്പിച്ചത്.
തിരുവനന്തപുരം പൊതുമരാമത്ത് ഡിസൈൻ വിഭാഗമായ പി. ഡബ്ല്യൂ.ഡി ഡ്രിക് ബോർഡ് ആണ് ആധുനിക രീതിയിൽ പാലം രൂപകൽപന ചെയ്തത്. ആകെ ഏ ഴ്സ് സ്പാനുകളാണ് പാലത്തിനുണ്ടാവുക. 25 മീറ്റർ നീളമുള്ള ആറ് സ്റ്റാ നുകളും മധ്യഭാഗത്തായി 44.18 മീ റ്റർ നീളമുള്ള ബോസ്ട്രിങ് ആർച്ച് സ്പാനുമാണ് വിഭാവന ചെയ്തിട്ടുള്ളത്.
പാലം നിർമാണത്തിനാവശ്യ മായ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 1,09,38,302 രൂപ തഹസിൽദാർക്ക് കൈമാറുകയും ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഗീത ഗോപി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി.




