വില കേട്ട് ഞെട്ടരുത്! 30,000 രൂപ വെട്ടിക്കുറച്ചു; ഇറ്റാലിയൻ സുന്ദരൻ ‘VLF ടെന്നീസ്’ ഇനി ലക്ഷത്തിൽ താഴെ വിലയിൽ

വില കേട്ട് ഞെട്ടരുത്! 30,000 രൂപ വെട്ടിക്കുറച്ചു; ഇറ്റാലിയൻ സുന്ദരൻ ‘VLF ടെന്നീസ്’ ഇനി ലക്ഷത്തിൽ താഴെ വിലയിൽ

റ്റാലിയൻ സ്റ്റൈലും അത്യാധുനിക ഫീച്ചറുകളുമായി ഇന്ത്യൻ നിരത്തുകളിൽ തരംഗമായ VLF (Velocifero) ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. യൂത്തന്മാരുടെ പ്രിയ മോഡലായ ‘ടെന്നീസ്’ ഇലക്ട്രിക് സ്കൂട്ടറിന് 30,000 രൂപയുടെ വൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

99,999 രൂപയ്ക്ക് ഇറ്റാലിയൻ കരുത്ത്

ആദ്യമായി വിപണിയിലെത്തിയപ്പോൾ ഉണ്ടായിരുന്ന വിലയിൽ നിന്നും 30,000 രൂപ കുറച്ചതോടെ, ഇപ്പോൾ വെറും 99,999 രൂപയ്ക്ക് (എക്സ്ഷോറൂം) വിഎൽഎഫ് ടെന്നീസ് സ്വന്തമാക്കാം. കെ.എ.ഡബ്ല്യു വെലോസ് മോട്ടോർസുമായി സഹകരിച്ച് ‘മോട്ടോഹൗസ്’ വഴിയാണ് ഈ സ്കൂട്ടറുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.

Also Read: ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? കീശ ചോരാതിരിക്കാൻ ’20-4-10′ റൂൾ അറിഞ്ഞിരിക്കാം

പ്രധാന സവിശേഷതകൾ

റേഞ്ചും വേഗതയും: ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 65 കിലോമീറ്ററാണ് പരമാവധി വേഗത.

ബാറ്ററിയും മോട്ടോറും: 1500W മോട്ടോറും 2.6 kWh റിമൂവബിൾ LMFP ബാറ്ററി പാക്കുമാണ് ഇതിലുള്ളത്.

വേഗത്തിലുള്ള ചാർജിംഗ്: വെറും 3 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം.

ഭാരക്കുറവ്: കാണാൻ വലിയ സ്കൂട്ടറാണെന്ന് തോന്നുമെങ്കിലും ഹൈ-ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമ്മിച്ച ഈ ഇവിക്ക് വെറും 88 കിലോ ഭാരം മാത്രമേയുള്ളൂ. മിക്ക പെട്രോൾ സ്കൂട്ടറുകളേക്കാളും ഭാരം കുറവാണിതിന്.

യാത്രാസുഖവും സുരക്ഷയും

നഗരങ്ങളിലെ തകർന്ന റോഡുകളിലും സുഖകരമായ യാത്ര ഉറപ്പാക്കാൻ പ്രോഗ്രസീവ് കാന്റിലിവർ സസ്പെൻഷനോടു കൂടിയ ഹൈഡ്രോളിക് മോണോഷോക്ക് ആണ് പിന്നിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോർക്കുകളും രണ്ട് ചക്രങ്ങളിലും സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകളും ക്രമീകരിച്ചിട്ടുണ്ട്. 157 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഈ സ്കൂട്ടർ മികച്ച പെർഫോമൻസാണ് കാഴ്ചവെക്കുന്നത്.

The post വില കേട്ട് ഞെട്ടരുത്! 30,000 രൂപ വെട്ടിക്കുറച്ചു; ഇറ്റാലിയൻ സുന്ദരൻ ‘VLF ടെന്നീസ്’ ഇനി ലക്ഷത്തിൽ താഴെ വിലയിൽ appeared first on Express Kerala.

Spread the love
See also  പ്രവാസികൾക്ക് ആശ്വാസം; എയർ അറേബ്യ സർവീസുകൾ പുനരാരംഭിച്ചു

New Report

Close