ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; 14 കോടി കൊണ്ട് വാങ്ങിക്കൂട്ടിയത് 45 സ്വത്തുക്കൾ, ഒന്നാം പ്രതിയുടെ സഹോദരനും പ്രതിപ്പട്ടികയിൽ

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; 14 കോടി കൊണ്ട് വാങ്ങിക്കൂട്ടിയത് 45 സ്വത്തുക്കൾ, ഒന്നാം പ്രതിയുടെ സഹോദരനും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടിയുടെ വമ്പൻ തട്ടിപ്പിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീതിന്റെ സഹോദരൻ ഡോ. സമ്പത്തിനെ കേസിൽ മൂന്നാം പ്രതിയാക്കി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ കോടികളുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും അന്വേഷണം അട്ടിമറിക്കാൻ വ്യാജരേഖകൾ ചമച്ചതായും വിജിലൻസ് കണ്ടെത്തി.

ലോട്ടറി തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത 14 കോടി രൂപ ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 രജിസ്ട്രേഷനുകൾ നടത്തി. ഇടനിലക്കാരനായ അനിൽ ഈ പണം ഉപയോഗിച്ച് നിർമ്മാണക്കമ്പനി ആരംഭിക്കുകയും ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയും ചെയ്തു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്താണ് സംഗീതിന്റെ സഹോദരൻ സമ്പത്തിന് നൽകിയത്. ബോർഡ് സിഇഒമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ പോലും വ്യാജരേഖകൾ നിർമ്മിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിച്ചു.

Also Read: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 63-കാരന് 15 വർഷം കഠിനതടവും പിഴയും

പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ പല വഴികളും നോക്കിയതായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ആദ്യം ക്യാൻസർ രോഗിയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി. പിന്നീട് മാനസികരോഗിയാണെന്ന സർട്ടിഫിക്കറ്റും നൽകി. രണ്ട് സ്വകാര്യ ആശുപത്രികളാണ് ഇതിന് കൂട്ടുനിന്നത്. കുടുംബസ്വത്താണെന്ന് കാണിച്ച് സംഗീതിന്റെ ഭാര്യ നൽകിയ വിവാഹമോചന നോട്ടീസും സംശയനിഴലിലാണ്. ഈ നോട്ടീസ് തയ്യാറാക്കിയത് മൂന്നാം പ്രതിയായ സമ്പത്താണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

The post ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; 14 കോടി കൊണ്ട് വാങ്ങിക്കൂട്ടിയത് 45 സ്വത്തുക്കൾ, ഒന്നാം പ്രതിയുടെ സഹോദരനും പ്രതിപ്പട്ടികയിൽ appeared first on Express Kerala.

Spread the love
See also  കാബൂളിൽ വീണ്ടും പാക് വ്യോമാക്രമണം; അതിർത്തിയിൽ യുദ്ധമേഘങ്ങൾ

New Report

Close