
കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാ സാമൂഹിക സംഘടനകളെയും ബഹുമാനിക്കുന്നുവെന്നും അവരെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിൽ ഒരു സമൂഹമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യക്തിപരമായ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും വർഗീയതയ്‌ക്കെതിരായ കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെതിരായ ജനവികാരത്തെ വഴിതിരിച്ചുവിടാൻ ആരുടെ പ്രസ്താവനകൾക്കും സാധിക്കില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തെ തകർത്ത സർക്കാരിനെ താഴെയിറക്കുക എന്ന ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ പോരാട്ടത്തിലെ സെമി ഫൈനൽ തങ്ങൾ ജയിച്ചു കഴിഞ്ഞുവെന്നും ഇനി ഫൈനൽ പോരാട്ടമാണെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
The post ‘ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്, സർക്കാരിനെ താഴെയിറക്കും’; വെള്ളാപ്പള്ളിക്ക് മറുപടിയില്ലെന്ന് കെ.സി. വേണുഗോപാൽ appeared first on Express Kerala.



