loader image
കുന്നംകുളം കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെട്ടു

കുന്നംകുളം കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെട്ടു

കുന്നംകുളം നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാളാണ് മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭീഷണിയെത്തുടർന്ന് പിൻമാറേണ്ടി വന്നു. വിവരമറിഞ്ഞ ഉടൻ കുന്നംകുളം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നിലവിൽ ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം എങ്കിലും സുരക്ഷാ മേഖലയിലുണ്ടായ ഈ അതിക്രമം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

Also Read: കുഞ്ഞിനെ കുത്തിയത് കത്രിക കൊണ്ട്; ഒറ്റപ്പാലത്ത് ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം

അതേസമയം, കോടതി പരിസരത്തെ ഒരു വീട്ടിൽ നിന്നും ഇതേ സമയത്ത് ഒരു ബൈക്ക് മോഷണം പോയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കോടതിയിൽ മോഷണശ്രമം നടത്തിയ ആൾ തന്നെയാണോ ബൈക്ക് മോഷ്ടിച്ചതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച കുന്നംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

See also  അവാർഡുകൾക്കായി ശുപാർശ ചെയ്യുന്ന ശീലമില്ല, ഇത് സത്യങ്ങൾ തുറന്നുപറഞ്ഞതിനുള്ള അംഗീകാരം: വെള്ളാപ്പള്ളി നടേശൻ

The post കുന്നംകുളം കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെട്ടു appeared first on Express Kerala.

Spread the love

New Report

Close