loader image
മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി; മന്ത്രി ഗണേഷ് കുമാറിന്റെ നിർണ്ണായക തീരുമാനം

മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി; മന്ത്രി ഗണേഷ് കുമാറിന്റെ നിർണ്ണായക തീരുമാനം

ദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന്റെ പേരിൽ നടപടി നേരിട്ട് പുറത്തായ കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഡ്രൈവർമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നടപടി നേരിട്ട 650-ഓളം ഡ്രൈവർമാരിൽ ഗുരുതരമായ വീഴ്ചകൾ വരുത്താത്തവരും അപകടങ്ങൾ ഉണ്ടാക്കാത്തവരുമായ 500 പേരെയാണ് പ്രാഥമികമായി തിരിച്ചെടുക്കുക. ഇവർക്ക് ഒരു തവണത്തേക്ക് കൂടി അവസരം നൽകുന്നതായും എന്നാൽ 5000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇനിയൊരിക്കൽ കൂടി മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പിരിച്ചുവിടുമെന്ന കർശന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്.

അതേസമയം, കെഎസ്ആർടിസി ബസുകൾക്കുള്ളിൽ റീൽസ് ചിത്രീകരണം അനുവദിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. യാത്രയ്ക്കിടയിൽ ലൈംഗികാതിക്രമമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ തെളിവായി വീഡിയോകൾ ചിത്രീകരിക്കുന്നതിൽ തെറ്റില്ല, എന്നാൽ അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യക്തികളുടെ അഭിമാനം ചോദ്യം ചെയ്യുന്നത് ശരിയല്ല. ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, മരിച്ച ദീപക് മോശമായി പെരുമാറിയെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സൈബർ ഇടപെടലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

See also  മഞ്ഞപ്പടയുടെ മുന്നേറ്റനിരയിൽ ഇനി ഫ്രഞ്ച് കരുത്ത്! പിഎസ്ജിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക്; കെവിൻ യോക്ക് എത്തി

The post മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി; മന്ത്രി ഗണേഷ് കുമാറിന്റെ നിർണ്ണായക തീരുമാനം appeared first on Express Kerala.

Spread the love

New Report

Close