
യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയ്ക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനും ആധികാരിക ജയം. സ്ലാവിയ പ്രാഗിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചുകയറിയത്. ബാഴ്‌സയ്ക്കായി യുവതാരം ഫെർമിൻ ലോപ്പസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഡാനി ഓൽമോയും റോബർട്ട് ലെവൻഡോവ്സ്കിയും ഓരോ ഗോൾ വീതം നേടി പട്ടിക പൂർത്തിയാക്കി. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ബാഴ്‌സ.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് മാർസെയ്‌ലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ കരുത്തുകാട്ടി. കോഡി ഗാക്പോയും സൊബോസ്ലായിയും ലിവർപൂളിനായി വല ചലിപ്പിച്ചപ്പോൾ, ഒരു ഗോൾ മാർസെയ്ൽ താരത്തിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളായിരുന്നു. ഈ മിന്നും ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇരു ടീമുകളുടെയും അടുത്ത ഘട്ടത്തിലേക്കുള്ള പ്രയാണം ഈ വിജയങ്ങളോടെ കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.
The post ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം appeared first on Express Kerala.



