loader image
ഹൈവേയിൽ മൃഗങ്ങൾ ഇറങ്ങിയാൽ ഫോണിൽ വിളിയെത്തും; അപകടങ്ങൾ തടയാൻ ദേശീപാതാ അതോറിറ്റിയുടെ ‘സൂപ്പർ പ്രോജക്റ്റ്’

ഹൈവേയിൽ മൃഗങ്ങൾ ഇറങ്ങിയാൽ ഫോണിൽ വിളിയെത്തും; അപകടങ്ങൾ തടയാൻ ദേശീപാതാ അതോറിറ്റിയുടെ ‘സൂപ്പർ പ്രോജക്റ്റ്’

ഡൽഹി: ദേശീയ പാതകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ ഇല്ലാതാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. റോഡിൽ മൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ ഡ്രൈവർമാരുടെ മൊബൈൽ ഫോണിലേക്ക് തത്സമയ മുന്നറിയിപ്പ് നൽകുന്ന റിയൽ ടൈം സ്ട്രീറ്റ് ആനിമൽ വാണിംഗ് സിസ്റ്റം ആണ് അവതരിപ്പിച്ചത്.

മൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള മേഖലയിലേക്ക് വാഹനം എത്തുന്നതിന് 10 കിലോമീറ്റർ മുൻപേ ഡ്രൈവർക്ക് മൊബൈലിൽ സന്ദേശം ലഭിക്കും. ആദ്യം ഒരു ഫ്ലാഷ് എസ്.എം.എസ് സന്ദേശവും തുടർന്ന് ശബ്ദരൂപത്തിലുള്ള മുന്നറിയിപ്പും ഡ്രൈവർക്ക് ലഭിക്കും. ഇത് ഡ്രൈവർക്ക് വേഗത കുറയ്ക്കാനും ജാഗ്രത പാലിക്കാനും സമയം നൽകുന്നു. ഒരു ഡ്രൈവർക്ക് അലേർട്ട് ലഭിച്ചാൽ അടുത്ത 30 മിനിറ്റിനുള്ളിൽ അതേ വിവരത്തിന് വീണ്ടും അലേർട്ട് ലഭിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Also Read: ഇന്ത്യൻ റോഡുകൾ മാറുന്നു; അത്യാധുനിക സുരക്ഷാ ഫീച്ചറുകളുമായി ടാറ്റയുടെ പുത്തൻ വാഹനശ്രേണി

എവിടെയൊക്കെ ലഭ്യമാകും?

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ജയ്പൂർ-ആഗ്ര, ജയ്പൂർ-രേവാരി ദേശീയ പാതകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. രാത്രികാലങ്ങളിലും മഞ്ഞുള്ള സമയങ്ങളിലും ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ ഈ സംവിധാനം ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. ഉത്തരേന്ത്യൻ ഹൈവേകളിൽ കന്നുകാലികളും മറ്റ് വന്യമൃഗങ്ങളും റോഡിലിറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വലിയ വെല്ലുവിളിയാണ്. പൈലറ്റ് പ്രോജക്റ്റ് വിജയിക്കുന്ന മുറയ്ക്ക് കേരളത്തിലേതടക്കം രാജ്യത്തെ മറ്റ് പ്രധാന ഹൈവേകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് NHAI ലക്ഷ്യമിടുന്നത്.

See also  ‘ദുബെ ഓൾറൗണ്ടറല്ല, വെറും ബാറ്റർ മാത്രം; സഞ്ജുവിനെ ഉടൻ ടീമിലെടുക്കണം’, തുറന്നടിച്ച് മുഹമ്മദ് കൈഫ്

The post ഹൈവേയിൽ മൃഗങ്ങൾ ഇറങ്ങിയാൽ ഫോണിൽ വിളിയെത്തും; അപകടങ്ങൾ തടയാൻ ദേശീപാതാ അതോറിറ്റിയുടെ ‘സൂപ്പർ പ്രോജക്റ്റ്’ appeared first on Express Kerala.

Spread the love

New Report

Close