loader image
മമ്മൂട്ടിക്ക് പുറമെ മോഹൻലാലും ഉണ്ടോ? വൈറലായി അദ്വൈതിൻ്റെ വാക്കുകൾ!

മമ്മൂട്ടിക്ക് പുറമെ മോഹൻലാലും ഉണ്ടോ? വൈറലായി അദ്വൈതിൻ്റെ വാക്കുകൾ!

ലയാള സിനിമയിൽ വേറിട്ട പരീക്ഷണവുമായെത്തുന്ന ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’ തിയേറ്ററുകളിലേക്ക്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു, എന്നാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുമോ എന്നറിയാനാണ്. ഇതിനോട് പ്രതികരിച്ച സംവിധായകൻ അദ്വൈത് നായർ സസ്പെൻസ് നിലനിർത്തി ‘കാത്തിരിക്കൂ’ എന്നാണ് മറുപടി നൽകിയത്.

ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് മോഹൻലാൽ ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സംവിധായകൻ അദ്വൈത് നായർ, നിർമ്മാതാവ് ഷിഹാൻ ഷൗക്കത്ത്, നടൻ ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പമാണ് മോഹൻലാൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. “ഈ ടീമിനൊപ്പം ഞാനുമുണ്ട്, എന്റെ അടുത്ത സുഹൃത്തുമുണ്ട്, സിനിമയുടെ ആദ്യത്തെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാൻ പോവുകയാണ്”, എന്ന് മോഹൻലാൽ വീഡിയോയിൽ പറഞ്ഞത് സസ്പെൻസ് വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ എന്തുകൊണ്ട് അഭിനയിപ്പിച്ചില്ല എന്ന ചോദ്യത്തിന്, അപ്പുച്ചേട്ടനെ (പ്രണവ്) വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ താൻ കാണാറുള്ളൂ എന്ന രസകരമായ മറുപടിയാണ് സംവിധായകൻ നൽകിയത്.

See also  ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയം; ഇന്ത്യൻ വനിതകളെ 6 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ

Also Read: ഭാവനയുടെ ‘അനോമി’യിലൂടെ മലയാളത്തിലേക്ക് ഹർഷവർദ്ധൻ രാമേശ്വർ; ആദ്യ ഗാനം പുറത്തിറങ്ങി

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവർ ചേർന്ന് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം.

The post മമ്മൂട്ടിക്ക് പുറമെ മോഹൻലാലും ഉണ്ടോ? വൈറലായി അദ്വൈതിൻ്റെ വാക്കുകൾ! appeared first on Express Kerala.

Spread the love

New Report

Close