
ദീർഘദൂര യാത്രകളിൽ ഫോണിലെ ചാർജ് തീരുന്നത് ഒഴിവാക്കാൻ കാറിലെ USB പോർട്ടോ കാർ ചാർജറോ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ സൗകര്യം ഉപയോഗിക്കുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അത് ഫോണിന്റെ ബാറ്ററിയെയും പ്രവർത്തനത്തെയും ദോഷകരമായി ബാധിച്ചേക്കാം. കാറിലെ വോൾട്ടേജ് വ്യതിയാനങ്ങൾ പലപ്പോഴും ഫോണിന് താങ്ങാൻ കഴിയുന്നതിലും അധികമായതിനാൽ ബാറ്ററി അമിതമായി ചൂടാകാനും ആയുസ്സ് കുറയാനും സാധ്യതയുണ്ട്. അതിനാൽ, എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഫോൺ കണക്ട് ചെയ്യാതിരിക്കാനും ഗുണനിലവാരമുള്ള ചാർജറുകൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അമിതമായി ചൂടാകല്‍
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിലിരുന്ന് ഫോൺ ചാർജ് ചെയ്യുന്നത് അതീവ ജാഗ്രത വേണ്ട കാര്യമാണ്. സൂര്യതാപം മൂലം കാറിനുള്ളിലെ താപനില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ചാർജിംഗ് കൂടി നടക്കുമ്പോൾ ഫോൺ അമിതമായി ചൂടാകാൻ കാരണമാകുന്നു. ഈ അധിക ചൂട് ഫോണിന്റെ ബാറ്ററിയുടെ ആയുസ്സിനെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല, ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ആന്തരിക ഭാഗങ്ങൾക്കും സർക്യൂട്ടുകൾക്കും ദീർഘകാല കേടുപാടുകൾ സംഭവിക്കാനും ഇടയാക്കും. അതിനാൽ വാഹനം തണലത്തല്ലെങ്കിൽ ചാർജിംഗ് ഒഴിവാക്കുന്നതാണ് ഫോണിന്റെ സുരക്ഷയ്ക്ക് ഉചിതം.
Also Read: വൺപ്ലസ് ഇന്ത്യ വിടുന്നു എന്നത് വ്യാജവാർത്ത; വിശദീകരണവുമായി കമ്പനി സിഇഒ
ഫോണിനുണ്ടകുന്ന കേടുപാടുകള്‍
നിലവാരം കുറഞ്ഞ ചാര്‍ജറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാലക്രമേണ ഫോണിന്റെ ചാര്‍ജ് പോര്‍ട്ടിനെയോ മദര്‍ബോര്‍ഡിനെയോ തകരാറിലാക്കും.
പവര്‍സര്‍ജിന് കാരണമാകും
എഞ്ചിന്‍ ഓണ്‍-ഓഫ് ചെയ്യുന്ന സമയത്ത് ഫോണ്‍ കണക്ട് ചെയ്ത നിലയില്‍ തുടരുന്നത് പവര്‍ സര്‍ജിന് കാരണമാകും.
The post കാറിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കാം appeared first on Express Kerala.



