loader image
ഭാര്യയെ വരുതിയിലാക്കാൻ കൂടോത്രം; വഴിതെറ്റി എത്തിയത് അയൽവീട്ടിൽ, മന്ത്രവാദി പിടിയിൽ

ഭാര്യയെ വരുതിയിലാക്കാൻ കൂടോത്രം; വഴിതെറ്റി എത്തിയത് അയൽവീട്ടിൽ, മന്ത്രവാദി പിടിയിൽ

താമരശ്ശേരി: ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്നു പുറത്തായ ഭർത്താവ്, പ്രശ്നപരിഹാരത്തിനായി മന്ത്രവാദിയുടെ സഹായം തേടി. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിനു സമീപം ബുധനാഴ്ച വൈകീട്ടാണ് വിചിത്രമായ സംഭവം നടന്നത്. ഭാര്യ തനിക്കെതിരെ ഗാർഹികാതിക്രമത്തിന് പരാതി നൽകിയതോടെ വീട്ടിൽ പ്രവേശിക്കാൻ കഴിയാതിരുന്നതാണ് ഭർത്താവിനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്.

സ്വന്തം വീട്ടിൽ കയറാൻ കഴിയാതായ ചുടലമുക്ക് സ്വദേശിയായ ഭർത്താവ് കുടുംബപ്രശ്നംതീർക്കാനായി ഈങ്ങാപ്പുഴ സ്വദേശിയായ സുനിൽ എന്ന മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഏൽപ്പിച്ചതനുസരിച്ച് മന്ത്രവാദി ഭാര്യ താമസിക്കുന്ന വീട്ടിൽ കൂടോത്രം ചെയ്യാനായി സാധനങ്ങളുമായി എത്തിയെങ്കിലും വീട് മാറിപ്പോയി. മറ്റൊരു പ്രവാസിയുടെ വീട്ടുമുറ്റത്ത് എത്തിയ ഇയാൾ ആരുമില്ലെന്ന് ഉറപ്പുവരുത്തി കൈയിലുണ്ടായിരുന്ന പൊടിയും മറ്റ് സാധനങ്ങളും തെങ്ങിൻ തടത്തിൽ നിക്ഷേപിച്ച് വേഗത്തിൽ മടങ്ങി.

Also Read: വയനാട്ടിൽ ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് നേരെ ആക്രമണം; 19-കാരിയായ പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ

എന്നാൽ വീട്ടുമുറ്റത്തെ സിസിടിവി ക്യാമറയിലെ അലേർട്ട് സംവിധാനം വഴി വീട്ടമ്മയും മകളും ഈ ദൃശ്യങ്ങൾ തത്സമയം കണ്ടു. അപരിചിതൻ മുറ്റത്ത് എന്തോ നിക്ഷേപിക്കുന്നത് കണ്ട വീട്ടമ്മയും മകളും ഉടൻ തന്നെ സ്കൂട്ടറിൽ ഇയാളെ പിന്തുടർന്നു. ചുങ്കത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട് മാറിപ്പോയതാണെന്ന വിവരം മന്ത്രവാദി സമ്മതിക്കുന്നത്. തുടർന്ന് മന്ത്രവാദിയെ ഏൽപ്പിച്ച ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇരുവരെയും കർശനമായി താക്കീത് ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.

See also  വരുണിനെ പൂട്ടാൻ പ്ലാനുണ്ടായിരുന്നു; ഇന്ത്യൻ പരാജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഡേവിഡ് മില്ലർ

The post ഭാര്യയെ വരുതിയിലാക്കാൻ കൂടോത്രം; വഴിതെറ്റി എത്തിയത് അയൽവീട്ടിൽ, മന്ത്രവാദി പിടിയിൽ appeared first on Express Kerala.

Spread the love

New Report

Close