loader image
ഓഫീസിൽ പോകാൻ തിരക്കാണോ? എനർജി കുറയാതെ ദിവസം തുടങ്ങാൻ ഇതാ ഒരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ്

ഓഫീസിൽ പോകാൻ തിരക്കാണോ? എനർജി കുറയാതെ ദിവസം തുടങ്ങാൻ ഇതാ ഒരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ്

രോഗ്യകരമായ ഒരു ജീവിതശൈലിയിൽ പ്രഭാതഭക്ഷണത്തിനുള്ള പ്രാധാന്യം ചെറുതല്ല. രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരം സ്വീകരിക്കുന്ന ആദ്യ ഭക്ഷണമായതുകൊണ്ട് തന്നെ അത് പോഷകസമ്പന്നമായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ ജോലിക്കും പഠനത്തിനുമുള്ള തിരക്കിനിടയിൽ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് വേണ്ടവിധം ശ്രദ്ധിക്കാൻ പലർക്കും സാധിക്കാറില്ല.

ഇത്തരം സാഹചര്യങ്ങളിൽ രുചികരവും എന്നാൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയതുമായ ഒരു വിഭവം വെറും അഞ്ച് മിനിറ്റിൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന ഓംലെറ്റുകളിൽ നിന്നും വ്യത്യസ്തമായി കാബേജും മുട്ടയും ചേർത്തുള്ള ഈ വിഭവം ആരോഗ്യത്തോടൊപ്പം മികച്ച രുചിയും നൽകുന്നു.

Also Read: ഭൂമിയിലെ ‘മരണനദി’; തൊട്ടാൽ വെന്തുപോകും! ആമസോണിലെ ഈ അത്ഭുതത്തിന് പിന്നിലെ സത്യമെന്ത്?

ആവശ്യമായ ചേരുവകൾ

മുട്ട – 3 എണ്ണം

കാബേജ് – പകുതി (ഗ്രേറ്റ് ചെയ്തത്)

സവാള – 1

വെളുത്തുള്ളി – 3 എണ്ണം

പച്ചമുളക്, കുരുമുളക് പൊടി – ആവശ്യത്തിന്

ഗോതമ്പ് പൊടി – 4 ടേബിൾ സ്പൂൺ

ഉപ്പ്, എണ്ണ – ആവശ്യത്തിന്

See also  “പേര് മാറ്റമല്ല, വികസനമാണ് വേണ്ടത്”; കേന്ദ്ര തീരുമാനത്തെ പരിഹസിച്ച് ശശി തരൂർ

തയ്യാറാക്കുന്ന വിധം

ആദ്യം ഗ്രേറ്റ് ചെയ്ത കാബേജ് വെള്ളത്തിലിട്ട് ഒന്ന് തിളപ്പിച്ച ശേഷം വെള്ളം പൂർണ്ണമായും വാർത്തുകളയുക. ശേഷം ഒരു പാനിൽ സവാളയും വെളുത്തുള്ളിയും വഴറ്റിയെടുത്ത് ഇത് കാബേജിലേക്ക് ചേർക്കുക. ഇതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് പച്ചമുളക്, കുരുമുളക് പൊടി, ഉപ്പ്, ഗോതമ്പ് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

തയ്യാറാക്കിയ മിശ്രിതം ചൂടായ പാനിൽ അല്പം എണ്ണ പുരട്ടി ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും പാകമാകുന്നതോടെ പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡി. ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉന്മേഷവും നൽകാൻ ഈ വിഭവം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

The post ഓഫീസിൽ പോകാൻ തിരക്കാണോ? എനർജി കുറയാതെ ദിവസം തുടങ്ങാൻ ഇതാ ഒരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ് appeared first on Express Kerala.

Spread the love

New Report

Close