loader image
ചിരിമരുന്നുമായി നാദിർഷയുടെ ‘മാജിക് മഷ്റൂംസ്’; ക്ലീൻ ‘യു’ സർട്ടിഫിക്കറ്റോടെ ജനുവരി 23-ന് തിയേറ്ററുകളിലേക്ക്!

ചിരിമരുന്നുമായി നാദിർഷയുടെ ‘മാജിക് മഷ്റൂംസ്’; ക്ലീൻ ‘യു’ സർട്ടിഫിക്കറ്റോടെ ജനുവരി 23-ന് തിയേറ്ററുകളിലേക്ക്!

നാദിർഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാജിക് മഷ്റൂംസ്’ ജനുവരി 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സെൻസർ ബോർഡിന്റെ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അക്ഷയ ഉദയകുമാർ നായികയായെത്തുന്നു. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. കെ എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ ‘ആരാണേ ആരാണേ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കൂടാതെ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ നിര തന്നെ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് നാദിർഷ തന്നെയാണ്. സമകാലിക സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ചിത്രം എല്ലാ പ്രായത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ അപിപ്രായം.

See also  സൂര്യ-തൃഷ ജോഡി വീണ്ടും ഒന്നിക്കുന്നു; ആവേശം നിറയ്ക്കാൻ ആർ.ജെ ബാലാജിയുടെ ‘കറുപ്പ്’

Also Read: മൂന്നാം ക്ലാസിൽ കുടയുടെ പരസ്യം, സിനിമയിലേക്ക് ശ്രമിച്ചിട്ടില്ല; കരിയറിനെക്കുറിച്ച് മനസ്സുതുറന്ന് ഭാവന

മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിന് ആകാശ് ദേവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും , ജോൺകുട്ടി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
സമകാലിക സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ചിത്രം എല്ലാ പ്രായത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

പ്രൊഡക്ഷൻ ഡിസൈനർ എം ബാവാ, ഷിജി പട്ടണം, സംഗീതം നാദിർഷ, പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍ ലിൻറോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

See also  ചിരിയുടെ സുൽത്താൻ അരങ്ങൊഴിഞ്ഞിട്ട് 26 വർഷം; കുതിരവട്ടം പപ്പുവിന്റെ ഓർമ്മകളിൽ മലയാള സിനിമ!

The post ചിരിമരുന്നുമായി നാദിർഷയുടെ ‘മാജിക് മഷ്റൂംസ്’; ക്ലീൻ ‘യു’ സർട്ടിഫിക്കറ്റോടെ ജനുവരി 23-ന് തിയേറ്ററുകളിലേക്ക്! appeared first on Express Kerala.

Spread the love

New Report

Close