loader image
റസലും മാക്‌സ്‌വെല്ലും വഴിമാറൂ, പുതിയ രാജാവെത്തി! റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ

റസലും മാക്‌സ്‌വെല്ലും വഴിമാറൂ, പുതിയ രാജാവെത്തി! റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ

ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി-20യിൽ അത്യുജ്ജ്വല വിജയവുമായി സൂര്യകുമാർ യാദവും സംഘവും. നാഗ്പൂരിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 48 റൺസിനാണ് ഇന്ത്യ കിവികളെ തകർത്തത്. ഇന്ത്യ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണായത് യുവ ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ്. വെറും 35 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് തന്നെ.

Also Read: ഇന്ത്യ ജയിച്ചു, പക്ഷേ സഞ്ജു തോറ്റു! ലോകകപ്പ് ടീമിൽ സ്ഥാനം തെറിക്കുമോ? ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്

ഈ ഇന്നിങ്‌സിലൂടെ ട്വന്റി-20 ക്രിക്കറ്റിൽ മറ്റൊരു ചരിത്ര നേട്ടവും അഭിഷേക് സ്വന്തം പേരിൽ കുറിച്ചു. ടി-20യിൽ 5000 റൺസ് തികയ്ക്കുന്ന താരം എന്നതിലുപരി, ഏറ്റവും കുറവ് പന്തുകൾ നേരിട്ട് ഈ നാഴികക്കല്ല് പിന്നിടുന്ന ലോകതാരമെന്ന റെക്കോർഡും ഇനി അഭിഷേകിന് സ്വന്തം.

See also  ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം!

വെറും 2898 പന്തിൽ നിന്നാണ് താരം 5000 റൺസ് പൂർത്തിയാക്കിയത്. ആന്ദ്രേ റസൽ (2942 പന്തുകൾ), ടിം ഡേവിഡ് (3127 പന്തുകൾ), വിൽ ജാക്‌സ് (3196 പന്തുകൾ), ഗ്ലെൻ മാക്‌സ്‌വെൽ (3239 പന്തുകൾ) തുടങ്ങിയ വെടിക്കെട്ട് ബാറ്റിംഗ് വീരന്മാരെയെല്ലാം പിന്നിലാക്കിയാണ് അഭിഷേകിന്റെ കുതിപ്പ്. 172 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരം ഈ നേട്ടം കൊയ്തത്.

The post റസലും മാക്‌സ്‌വെല്ലും വഴിമാറൂ, പുതിയ രാജാവെത്തി! റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ appeared first on Express Kerala.

Spread the love

New Report

Close