
ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം ഫോമും ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനവും വിലയിരുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാൻ കഴിയാതിരുന്നത് അദ്ദേഹത്തെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ 10 റൺസിനും രണ്ടാം മത്സരത്തിൽ വെറും 6 റൺസിനും പുറത്തായ സഞ്ജുവിന് ഇനി ടീമിൽ പിടിച്ചുനിൽക്കണമെങ്കിൽ വലിയ സ്കോറുകൾ കണ്ടെത്തിയേ തീരൂ എന്ന് ചോപ്ര ഓർമ്മിപ്പിച്ചു.
അതേസമയം, റായ്പൂരിൽ നടന്ന മത്സരത്തിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ ടീമിലെ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. തിരിച്ചുവരവുകൾ അരങ്ങേറ്റത്തേക്കാൾ കഠിനമാണെന്നും, ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാം മത്സരത്തിൽ ഇഷാൻ കാണിച്ച ആത്മവിശ്വാസം പ്രശംസനീയമാണെന്നും ചോപ്ര നിരീക്ഷിച്ചു. പരിക്കേറ്റ തിലക് വർമ്മ മടങ്ങിയെത്തിയാൽ സഞ്ജുവിനെ പുറത്തിരുത്തി ഇഷാനെ തന്നെ പ്ലേയിംഗ് ഇലവനിൽ നിലനിർത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇഷാൻ എനിക്ക് സ്ട്രൈക്ക് തന്നില്ല, ദേഷ്യം തോന്നി! കിവീസിനെ തകർത്തതിന് പിന്നാലെ സൂര്യകുമാറിന്റെ തമാശ
വൈസ് ക്യാപ്റ്റനെ മാറ്റിയതും തിലക് വർമ്മയുടെ പരിക്കും സഞ്ജു തുടർച്ചയായി നിരാശപ്പെടുത്തിയതും ഇഷാന് വലിയ അവസരമാണ് തുറന്നുനൽകിയത്. സർഫറാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റിൽ വലിയ റൺസ് അടിച്ചുകൂട്ടുന്നവർ പോലും അവസരത്തിനായി കാത്തിരിക്കുമ്പോൾ, തനിക്ക് കിട്ടിയ അവസരം ഇഷാൻ കൃത്യമായി ഉപയോഗിച്ചുവെന്നും സഞ്ജുവിന് ഇനി കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
The post സഞ്ജു സമ്മർദ്ദത്തിൽ, ഇഷാൻ കിഷൻ സുരക്ഷിതൻ! തിലക് വർമ്മ വന്നാൽ സഞ്ജു പുറത്താകുമെന്ന് ഉറപ്പായോ? appeared first on Express Kerala.



