കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു

കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂർ ഭാഗത്തുവെച്ചായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്നു കാറും, കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പ്രിൻസിലാലിന്റെ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.

The post കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു appeared first on Express Kerala.

Spread the love
See also  ക്യാമറയുടെ രാജാവോ ഷവോമി 17 അൾട്ര? ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി

New Report

Close