
വിവാദമായ തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ 250 കോടി രൂപയുടെ അഴിമതി നടന്നതായി വ്യക്തമാക്കി സിബിഐ പ്രത്യേക അന്വേഷണ സംഘം നെല്ലൂർ മുൻസിപ്പൽ കോർപ്പറേഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഡ്ഡു നിർമ്മാണത്തിനായി 68 ലക്ഷം കിലോ വ്യാജ നെയ്യ് വാങ്ങിക്കൂട്ടിയെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയ കേസിൽ ആകെ 36 പ്രതികളാണുള്ളത്.
അപ്രതീക്ഷിത നീക്കമായി കേസിലെ പരാതിക്കാരനായ തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ. മുരളീകൃഷ്ണയെയും സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശപ്രകാരം 2024 ഒക്ടോബറിലാണ് സിബിഐ ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. പ്രസാദ നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും സാമ്പത്തിക ക്രമക്കേടുകളും ഉൾപ്പെടെയുള്ള ഗൗരവകരമായ ആരോപണങ്ങളാണ് അന്വേഷണസംഘം കുറ്റപത്രത്തിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത്.
The post തിരുപ്പതി ലഡ്ഡു വിവാദം; 250 കോടിയുടെ അഴിമതി, 68 ലക്ഷം കിലോ വ്യാജ നെയ്യ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു appeared first on Express Kerala.



