ബ്രേക്ക് കാലിപ്പറിൽ തകരാർ; മൂന്ന് ലക്ഷം സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് യമഹ

ബ്രേക്ക് കാലിപ്പറിൽ തകരാർ; മൂന്ന് ലക്ഷം സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് യമഹ

ന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പ്രമുഖ 125 സിസി ഹൈബ്രിഡ് സ്കൂട്ടറുകൾ വ്യാപകമായി തിരിച്ചുവിളിച്ചു. 2024 മെയ് 2-നും 2025 സെപ്റ്റംബർ 3-നും ഇടയിൽ നിർമ്മിച്ച RayZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് എന്നീ മോഡലുകളിലെ 3,06,635 യൂണിറ്റുകളെയാണ് ഈ തീരുമാനം ബാധിക്കുക. സ്കൂട്ടറുകളുടെ ഫ്രണ്ട് ബ്രേക്ക് കാലിപ്പറിലെ സാങ്കേതിക തകരാർ ബ്രേക്കിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി.

ഉപഭോക്തൃ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും തകരാറുള്ള ഭാഗങ്ങൾ അംഗീകൃത ഡീലർഷിപ്പുകൾ വഴി സൗജന്യമായി മാറ്റി നൽകുമെന്നും യമഹ അറിയിച്ചു. വാഹന ഉടമകൾക്ക് യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ സർവീസ് വിഭാഗത്തിൽ ‘വോളണ്ടറി റീകോൾ കാമ്പെയ്ൻ’ തിരഞ്ഞെടുത്ത് തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ നൽകി പരിശോധിക്കാവുന്നതാണ്. തകരാർ കണ്ടെത്തുന്ന വാഹനങ്ങൾ അടുത്തുള്ള യമഹ ഷോറൂമുകളിൽ എത്തിച്ചാൽ മതിയാകും. ഇതിനായി കമ്പനിയുടെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിലും ബന്ധപ്പെടാം.

Also Read: ജാഗ്രത! ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി കുടുങ്ങും; പിഴയടച്ചില്ലെങ്കിൽ വാഹനം കരിമ്പട്ടികയിലേക്ക്

നിലവിൽ ഈ മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ വിപണിയിൽ ലഭ്യമാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യ, എൻഹാൻസ്ഡ് പവർ അസിസ്റ്റ് സിസ്റ്റം, മികച്ച ടോർക്ക് നൽകുന്ന ബാറ്ററികൾ എന്നിവയോടെയാണ് പുതിയ പതിപ്പുകൾ എത്തുന്നത്. 8 bhp കരുത്തും 10.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 125 സിസി ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ് ഈ സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നത്. ഫാസിനോ മോഡലുകൾക്ക് 80,750 രൂപ മുതലും RayZR മോഡലുകൾക്ക് 79,340 രൂപ മുതലുമാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

The post ബ്രേക്ക് കാലിപ്പറിൽ തകരാർ; മൂന്ന് ലക്ഷം സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് യമഹ appeared first on Express Kerala.

Spread the love
See also  അർഷ്ദീപ് മാപ്പ് ചോദിക്കേണ്ടതില്ലായിരുന്നു; പേസറെ പിന്തുണച്ച് ഗൗതം ഗംഭീർ

New Report

Close