രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു! എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു! എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

രാജ്യത്തെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി എസ്‌പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥും, ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവരും വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹരായി. കൂടാതെ കേരള പൊലീസിലെ പത്ത് ഉദ്യോഗസ്ഥർക്കും, ഫയർഫോഴ്സിലെ മൂന്ന് പേർക്കും, ജയിൽ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചിട്ടുണ്ട്.

സ്തുത്യർഹ സേവനത്തിന് അർഹരായ പൊലീസ് ഉദ്യോഗസ്ഥരിൽ എഎസ്‌പി എ.പി. ചന്ദ്രൻ, ഡിഎസ്‌പിമാരായ കെ.ഇ. പ്രേമചന്ദ്രൻ, ഉണ്ണികൃഷ്ണൻ വെളുതേടൻ, ടി. അനിൽകുമാർ, ജോസ് മത്തായി, എസിപിമാരായ ടി. അഷ്റഫ്, സി. പ്രേമാനന്ദ കൃഷ്ണൻ, സിഎസ്‌പി മനോജ് വടക്കേവീട്ടിൽ, എസ്ഐമാരായ ടി. സന്തോഷ് കുമാർ, പ്രമോദ് ദാസ് എന്നിവർ ഉൾപ്പെടുന്നു. ഫയർഫോഴ്സിൽ നിന്ന് എ.എസ്. ജോഗി, കെ.എ. ജാഫർഖാൻ, വി.എൻ. വേണുഗോപാൽ എന്നിവരും ജയിൽ വകുപ്പിൽ നിന്ന് ടി.വി. രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ. സതീഷ് ബാബു, എ. രാജേഷ് കുമാർ എന്നിവരും സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരം നേടി.

The post രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു! എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ appeared first on Express Kerala.

Spread the love
See also  വെറും 45 എണ്ണം മാത്രം! സുസുക്കി കറ്റാനയുടെ സ്പെഷ്യൽ എഡിഷൻ എത്തി; പ്രത്യേകതകൾ അറിയാം

New Report

Close