loader image
വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; 140 മണ്ഡലങ്ങളിലും എൽഡിഎഫ് ജാഥ, ധർമ്മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ

വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; 140 മണ്ഡലങ്ങളിലും എൽഡിഎഫ് ജാഥ, ധർമ്മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ

ർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകൾ നടത്താൻ എൽഡിഎഫ് തീരുമാനിച്ചു. മൂന്ന് ദിവസം നീളുന്ന ജാഥകളിൽ എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ അവർ തന്നെ ക്യാപ്റ്റന്മാരാകും. ധർമ്മടം മണ്ഡലത്തിലെ ജാഥയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. എൽഡിഎഫ് എംഎൽഎമാർ ഇല്ലാത്തയിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികളുടെ നേതൃത്വത്തിലാകും ജാഥ സംഘടിപ്പിക്കുക.

ഫെബ്രുവരി 15-നകം മണ്ഡലം ജാഥകൾ പൂർത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ഓരോ ജാഥയിലും ഘടകകക്ഷി നേതാക്കളെ വൈസ് ക്യാപ്റ്റൻ, മാനേജർ പദവികളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള മേഖലാ ജാഥകളുമായി ഏകോപിപ്പിച്ചാകും മണ്ഡലം ജാഥകളുടെ ക്രമീകരണം. വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിനൊപ്പം രാഷ്ട്രീയമായ മുന്നേറ്റം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.

Also Read: 110 സീറ്റ് ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പിന് കാസർകോട് ജില്ലയിൽ സിപിഎം ഒരുക്കം തുടങ്ങി

ഇതിനോടൊപ്പം തന്നെ മൂന്ന് മേഖലകളായി തിരിച്ചുള്ള സംസ്ഥാനതല വികസന മുന്നേറ്റ ജാഥകളും നടക്കും. വടക്കൻ മേഖല ജാഥ എം.വി. ഗോവിന്ദനും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും, തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവുമാണ് നയിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കുന്ന ഈ മേഖലാ ജാഥകൾ വിവിധ ജില്ലകളിലായി പര്യടനം നടത്തി ഫെബ്രുവരി പകുതിയോടെ സമാപിക്കും.

See also  പക തീർക്കാൻ കൊടുംക്രൂരത; മുൻ കാമുകന്റെ ഭാര്യക്ക് എച്ച്ഐവി രക്തം കുത്തിവച്ച യുവതി പിടിയിൽ

The post വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; 140 മണ്ഡലങ്ങളിലും എൽഡിഎഫ് ജാഥ, ധർമ്മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ appeared first on Express Kerala.

Spread the love

New Report

Close