loader image
ആറാട്ടുപുഴയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ ആറാട്ടുപുഴ തറയിൽക്കടവ് സ്വദേശി മധുവിൻ്റെ (55) മൃതദേഹം കരക്കടിഞ്ഞു. വ്യാഴാഴ്ച രാവിലെ തറയിൽക്കടവ് ഫിഷറീസ് ആശുപത്രിക്ക് സമീപം വലനീട്ടുന്നതിനിടെയാണ് മധു കടലിൽ വീണത്. ശനിയാഴ്ച രാവിലെയാണ് ആറാട്ടുപുഴ പത്തിശ്ശേരിൽ ജങ്ഷന് വടക്ക് കല്ലിശ്ശേരിൽ ഭാഗത്തെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനായി ഫിഷറീസ് റെസ്‌ക്യൂ വള്ളങ്ങളും സ്കൂബ ഡൈവിങ് സംഘവും പുറമെ നാവികസേനയുടെ ഹെലികോപ്റ്ററും രംഗത്തുണ്ടായിരുന്നു.

ആറാട്ടുപുഴ തറയിൽ കടവ് മധു ഭവനത്തിൽ താമസിക്കുന്ന മധുവിനായി കഴിഞ്ഞ രണ്ട് ദിവസമായി കടലിൽ വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തീരസംരക്ഷണ സേനയും പ്രാദേശിക മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

The post ആറാട്ടുപുഴയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി appeared first on Express Kerala.

Spread the love
See also  മാതൃരാജ്യത്തിന് നന്ദി, പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ കുറിപ്പ്

New Report

Close