ഇൻഹേലറില്ലാതെയും ആസ്ത്മ നിയന്ത്രിക്കാം; നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ

ഇൻഹേലറില്ലാതെയും ആസ്ത്മ നിയന്ത്രിക്കാം; നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ

ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ലോകമെമ്പാടും ആളുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആസ്ത്മ. പൊടി, പുക, കാലാവസ്ഥാ വ്യതിയാനം എന്നിവ ലക്ഷണങ്ങൾ വർധിപ്പിക്കാൻ കാരണമാകാറുണ്ട്. എന്നാൽ മരുന്നുകൾക്കും ഇൻഹേലറുകൾക്കും ഒപ്പം നിത്യജീവിതത്തിൽ ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ആസ്ത്മയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.

നാസാരന്ധ്രങ്ങളുടെ ശുചിത്വം പ്രധാനം

ആസ്ത്മ പ്രതിരോധിക്കാൻ ശ്വാസകോശത്തിനൊപ്പം തന്നെ മൂക്കിന്റെ ആരോഗ്യവും ശ്രദ്ധിക്കണം. ദിവസവും രാവിലെ ഇളം ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നത് അലർജിക്ക് കാരണമാകുന്ന കണികകളെ പുറന്തള്ളാൻ സഹായിക്കും. എപ്പോഴും മൂക്കിലൂടെ മാത്രം ശ്വസിക്കാൻ ശ്രദ്ധിക്കുക.

Also Read: ശൈത്യകാലത്ത് ചർമ്മത്തിന് തിളക്കം വേണോ? പോഷകസമൃദ്ധമായ ഈ സൂപ്പുകൾ ശീലമാക്കാം

അത്താഴം നേരത്തെയാക്കാം

അത്താഴം വൈകി കഴിക്കുന്നതും ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതും ആസിഡ് റിഫ്ലക്സിനും അതുവഴി രാത്രികാലങ്ങളിൽ ശ്വാസംമുട്ടൽ വർധിക്കാനും കാരണമാകും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ലഘുവായ ഭക്ഷണം കഴിക്കുക. രാത്രിയിൽ പാലുൽപ്പന്നങ്ങളും വറുത്ത വിഭവങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം.

എസി ഉപയോഗത്തിൽ ജാഗ്രത

എസിയിൽ നിന്നോ കൂളറിൽ നിന്നോ ഉള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ശ്വാസനാളികൾ ചുരുങ്ങാൻ കാരണമാകും. എസി കാറ്റ് ഭിത്തിയിലേക്കോ സീലിംഗിലേക്കോ തിരിച്ചുവിടുന്നതും മുറിയിലെ താപനില വളരെയധികം കുറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതും ആശ്വാസമേകും.

വീട് വൃത്തിയാക്കുമ്പോൾ

വീട് വൃത്തിയാക്കാൻ ചൂല് ഉപയോഗിക്കുന്നത് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയരാൻ കാരണമാകും. ഇത് രോഗികൾക്ക് ദോഷകരമാണ്. പകരം നനഞ്ഞ തുണിയോ മൈക്രോ ഫൈബർ തുണിയോ ഉപയോഗിച്ച് തറ തുടയ്ക്കുന്നത് പൊടി നിയന്ത്രിക്കാൻ സഹായിക്കും.

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കാൻ

ജലദോഷവും മറ്റും വരുമ്പോൾ ആവി പിടിക്കുന്നത് നല്ലതാണ്, എന്നാൽ അമിതമായി ചൂടുള്ള ആവി പിടിക്കുന്നത് വിപരീതഫലം ചെയ്തേക്കാം. ഇളം ചൂടുള്ള ആവി കുറഞ്ഞ സമയം മാത്രം (ഏകദേശം 3-4 മിനിറ്റ്) പിടിക്കാൻ ശ്രദ്ധിക്കുക.

Also Read: നാടൻ രുചിയിൽ ചിക്കൻ ചെറിയുള്ളി റോസ്റ്റ്; അപ്പത്തിനും ചപ്പാത്തിയ്ക്കും സൂപ്പർ കോമ്പിനേഷൻ!

വ്യായാമവും ഭക്ഷണവും

ശ്വസന വ്യായാമങ്ങൾ എപ്പോഴും വെറും വയറ്റിൽ ചെയ്യുന്നതാണ് ഉചിതം. ഭക്ഷണം കഴിച്ച് ചുരുങ്ങിയത് രണ്ട് മണിക്കൂറിന് ശേഷം മാത്രം പ്രാണായാമം പോലുള്ള വ്യായാമങ്ങൾ ചെയ്യുക. ഇത് ശ്വാസതടസ്സവും തലകറക്കവും ഒഴിവാക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ഈ കാര്യങ്ങൾ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്നവ മാത്രമാണ്. പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ അല്ലെങ്കിൽ നെഞ്ചിൽ ഭാരം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഹേലറോ ഡോക്ടറുടെ നിർദ്ദേശമോ ഒഴിവാക്കരുത്.

The post ഇൻഹേലറില്ലാതെയും ആസ്ത്മ നിയന്ത്രിക്കാം; നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ appeared first on Express Kerala.

Spread the love
Scroll to Top