തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവദമ്പതികൾക്ക് നേരെ ക്രൂരമായ മർദനം. മുരുക്കുംപുഴ സ്വദേശിയായ അനീഷിനും ഭാര്യയ്ക്കുമാണ് ഞായറാഴ്ച രാത്രി ഒൻപതരയോടെ ആറംഗ സംഘത്തിന്റെ ആക്രമണമേൽക്കേണ്ടി വന്നത്. മംഗലാപുരത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികളെ സംഘം കമന്റ് അടിക്കുകയും, ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ പിന്തുടർന്ന് ദമ്പതികളെ തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ആറ്റിങ്ങലിൽ യുവദമ്പതികൾക്ക് നേരെ അതിക്രമം; ആറംഗ സംഘത്തിനെതിരെ കേസ് appeared first on Express Kerala.



