‘ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം! എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ’: നിയമസഭയിൽ വിശദീകരിച്ച് വീണാ ജോർജ്ജ്

‘ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം! എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ’: നിയമസഭയിൽ വിശദീകരിച്ച് വീണാ ജോർജ്ജ്

2016-ൽ തകർന്നു കിടന്നിരുന്ന കേരളത്തിലെ ആരോഗ്യ മേഖലയെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് സർക്കാർ വലിയ പുരോഗതിയിലേക്ക് നയിച്ചതായി മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. 2016-ന് മുൻപ് വെറും 12 ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 120 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്നും, ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ നടത്തി രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫ് കാലത്ത് പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിൽ ഒതുങ്ങിയപ്പോൾ, എൽഡിഎഫ് സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. മുൻപ് മരുന്നും ഡോക്ടർമാരും ലാബ് സൗകര്യങ്ങളും ഇല്ലാതിരുന്ന ആശുപത്രികൾ ഇന്ന് കാത്ത് ലാബ് അടക്കമുള്ള അത്യാധുനിക സജ്ജീകരണങ്ങളാൽ സമ്പന്നമാണ്. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും പുതിയ ആശുപത്രി കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ആരോഗ്യ രംഗത്തെ ഈ വലിയ മാറ്റത്തിന്റെ തെളിവാണെന്നും അവർ പറഞ്ഞു.

Also Read: ശബരിമല സ്വർണ്ണ മോഷണക്കേസ്! തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ചികിത്സാ രംഗത്തും ഉണ്ടായിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് വഴി സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. ഈ നേട്ടം പ്രതിപക്ഷ എംഎൽഎമാർ തന്നെ പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെന്നും കേരളത്തിന്റെ ആരോഗ്യ മാതൃക അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

The post ‘ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം! എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ’: നിയമസഭയിൽ വിശദീകരിച്ച് വീണാ ജോർജ്ജ് appeared first on Express Kerala.

Spread the love
Scroll to Top