loader image
ആറ്റൂരിൽ കൂട്ട ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ

ആറ്റൂരിൽ കൂട്ട ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ

തൃശൂർ: ജീവിത നൈരാശ്യത്തെത്തുടർന്ന് ആറ്റൂരിൽ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ഒരാൾ മരിച്ചു. ആറ്റൂർ സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. ചികിത്സയിലുള്ള സഹോദരിമാരായ ജാനകി (74), ദേവകി (75) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനിയുടെ ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ നിന്ന് കീടനാശിനിയുടെ കുപ്പിയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

The post ആറ്റൂരിൽ കൂട്ട ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ appeared first on Express Kerala.

Spread the love
See also  ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് തീപിടിത്തം

New Report

Close