
മുംബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ അരങ്ങേറിയത് അത്യപൂർവ്വ ദൃശ്യങ്ങൾ. നഗരത്തിൽ വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിക്കെതിരായ മത്സരത്തിൽ മാസ്ക് ധരിച്ചാണ് മുംബൈ താരങ്ങൾ ഫീൽഡിങ്ങിനിറങ്ങിയത്. സർഫറാസ് ഖാൻ, സഹോദരൻ മുഷീർ ഖാൻ, ഹിമാൻശു സിങ് എന്നിവരാണ് ആരോഗ്യസംരക്ഷണം മുൻനിർത്തി മാസ്ക് ഉപയോഗിച്ചത്.
മുംബൈയിൽ വായുനിലവാരം മോശമാകുന്നത് പതിവാണെങ്കിലും ക്രിക്കറ്റ് മൈതാനത്ത് കളിക്കാർ മാസ്ക് ധരിക്കുന്നത് അത്ര പരിചിതമായ കാഴ്ചയല്ല. താരങ്ങളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന ഇത്തരം സാഹചര്യങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിനെതിരെ വലിയ രീതിയിലുള്ള ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
Also Read: ഇന്ത്യയുടെ തുറുപ്പുചീട്ട് അവർ രണ്ടുപേർ! ലോകകപ്പിന് മുൻപ് പ്രവചനവുമായി രോഹിത് ശർമ
മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവാറിന് ആദരസൂചകമായി മൗനപ്രാർത്ഥന നടത്തിയ ശേഷമാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ മുംബൈയുടെ ബൗളിങ് ആക്രമണത്തിന് മുന്നിൽ ആദ്യം ഡൽഹി പതറിയെങ്കിലും, 118 റൺസെടുത്ത സനത് സാംഗ്വാന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ അവർ മികച്ച നിലയിലേക്ക് തിരിച്ചെത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 220/8 എന്ന നിലയിലാണ് ഡൽഹി.
The post മുംബൈയിൽ വായുമലിനീകരണം രൂക്ഷം; മൈതാനത്ത് മാസ്ക് ധരിച്ച് മുംബൈ താരങ്ങൾ! appeared first on Express Kerala.



