
തിരുവനന്തപുരം: ഉത്സവപ്പറമ്പിലെ സംഘർഷം തടയാൻ ശ്രമിച്ച എസ്ഐയെ മർദ്ദിച്ച പോലീസുകാരനും സംഘവും അറസ്റ്റിൽ. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അൻസാറിനെ ആക്രമിച്ച സംഭവത്തിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തു, സഹോദരൻ ആരോമൽ, സുഹൃത്ത് ആദിത്യൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഉത്സവപ്പറമ്പിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ അത് നിയന്ത്രിക്കാനാണ് എസ്ഐ അൻസാർ ഇടപെട്ടത്. സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്ഐക്ക് മര്‍ദ്ദനമേറ്റത്. മർദ്ദനമേറ്റ എസ്ഐ അൻസാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
The post ഉത്സവപ്പറമ്പിൽ സംഘർഷം; ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ മർദ്ദിച്ച സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ appeared first on Express Kerala.



