loader image
യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതിയിലേക്ക് രമ്യ ഹരിദാസ്

യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതിയിലേക്ക് രമ്യ ഹരിദാസ്

പാലക്കാട്: മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ തലത്തിൽ സുപ്രധാന ചുമതല. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി അംഗമായാണ് രമ്യയെ നിയമിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ നേരിട്ട് വിളിച്ചാണ് ഈ ഉത്തരവാദിത്വത്തെക്കുറിച്ച് അറിയിച്ചതെന്ന് രമ്യ ഹരിദാസ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയ പ്രസ്ഥാനം ഏൽപ്പിച്ച പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

The post യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതിയിലേക്ക് രമ്യ ഹരിദാസ് appeared first on Express Kerala.

Spread the love
See also  പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

New Report

Close