loader image
ഇന്ത്യയെ തോൽപ്പിക്കാൻ കളി മാത്രം പോരാ, ഭാഗ്യം കൂടി വേണം; ലോകകപ്പിന് മുൻപേ മനസ്സ് തുറന്ന് ഫിൽ സാൾട്ട്

ഇന്ത്യയെ തോൽപ്പിക്കാൻ കളി മാത്രം പോരാ, ഭാഗ്യം കൂടി വേണം; ലോകകപ്പിന് മുൻപേ മനസ്സ് തുറന്ന് ഫിൽ സാൾട്ട്

2026 ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളിയെ ഭയപ്പാടോടെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ട്. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ടീം ഇന്ത്യയെ പരാജയപ്പെടുത്തണമെങ്കിൽ മികച്ച കളിക്ക് പുറമെ വലിയൊരു അളവ് ഭാഗ്യം കൂടി ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2023 ഓഗസ്റ്റ് മുതൽ ടി20 ഫോർമാറ്റിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയെ തോൽപ്പിക്കുക എന്നത് ഏതൊരു ടീമിനും വലിയ വെല്ലുവിളിയാണെന്ന് സാൾട്ട് ലണ്ടനിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ടി20യിൽ ഇന്ത്യ നടത്തുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ കളിച്ച 63 മത്സരങ്ങളിൽ 49 എണ്ണത്തിലും ഇന്ത്യ വിജയിച്ചു, വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ ഇന്ത്യയുടെ കരുത്ത് ഇരട്ടിക്കുമെന്നും അവരെ നേരിടുന്നത് ആവേശകരമാണെങ്കിലും ഭാഗ്യം തുണയ്ക്കാതെ വിജയം എളുപ്പമാകില്ലെന്നും സാൾട്ട് കൂട്ടിചേർത്തു.

Also Read: ഓസ്‌ട്രേലിയയുടെ ബി ടീമിനെ തോൽപ്പിച്ചതാണോ ഇത്ര വലിയ കാര്യം? പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് ആകാശ് ചോപ്ര

See also  സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി എംബസി

ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മയെ സാൾട്ട് വാനോളം പുകഴ്ത്തി. നേരിടുന്ന ആദ്യ പന്തിൽ തന്നെ സിക്സർ അടിക്കാനുള്ള അഭിഷേകിന്റെ കഴിവും ബാറ്റിംഗ് ശൈലിയും വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അഭിഷേക്, 194.92 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റുമായി 1,267 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. 2026 ഫെബ്രുവരി 7-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം. പാകിസ്ഥാൻ, നെതർലൻഡ്‌സ്, നമീബിയ എന്നിവരാണ് ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

The post ഇന്ത്യയെ തോൽപ്പിക്കാൻ കളി മാത്രം പോരാ, ഭാഗ്യം കൂടി വേണം; ലോകകപ്പിന് മുൻപേ മനസ്സ് തുറന്ന് ഫിൽ സാൾട്ട് appeared first on Express Kerala.

Spread the love

New Report

Close